തുടർചികിത്സ

പട്ടുവം പഞ്ചായത്തിലെ കുഞ്ഞിമതിലകത്തുള്ള ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവ്. പെട്ടെന്ന് ജോലിക്കിടെ കുഴഞ്ഞു വീണു. കഴുത്തിനു താഴോട്ട് തളർന്നു പോയ യുവാവിന് വീട്ടിൽ വയസായ അസ്തമ രോഗിയായ അച്ഛനും അമ്മയും പഠിക്കുന്ന 2 കുട്ടികളും (ഇതിൽ മൂത്ത കുട്ടിക്ക് അപ്സ്‌മരത്തിന്റെ അസുഖവുമുണ്ട് ) ഭാര്യയും ഉണ്ട്‌. കുടുംബത്തിന്റെ വരുമാനം പെട്ടെന്ന് നിലക്കുകയും, ചെക്കപ്, ടെസ്റ്റുകൾ, മരുന്നുകൾ, ഫിസിയോ തെറാപ്പി തുടങ്ങി ഹോസ്പിറ്റൽ ചെലവുകൾ വർദ്ധിക്കുകയും ചെയ്തപ്പോൾ ഭാര്യ ഒരു

ക്യാൻസർ ചികിത്സ

കടന്നപ്പള്ളി പഞ്ചായത്തിലെ നിർദ്ധന കുടുംബത്തിലെ.4പെണ്മക്കളിൽ ഇളയകുട്ടി. അച്ഛൻ മരിച്ചതിനാൽ അസുഖബാധിതയായ അമ്മയെ സഹായിക്കാൻ പെട്ടെന്ന് തൊഴിൽ കിട്ടുന്ന നഴ്സിംഗ് ജോലി തിരഞ്ഞെടുത്തു. ജോലി ചെയ്യുന്നതിനിടയിൽ വന്ന തൊണ്ടവേദന കാര്യമാക്കാതെ കുടുംബത്തെ സഹായിക്കാൻ ജോലി തുടർന്ന്.ക്യാൻസർ ആണെന്നറിയുന്നത് വൈകിയാണ്.. മലബാർ ക്യാൻസർ care സെന്ററിലേ ചികിത്സ കുറെ കാലമായി തുടരുന്നു.കിട്ടുന്ന സഹായങ്ങൾ തീർന്നു വരുന്ന അവസ്ഥയിലാണ് അവരെ കുറിച്ച് അറിയുന്നത്. ചിത്സക്കായി 60 കിലോമീറ്ററോളം യാത്ര ചെയ്യണം തിരിച്ചും.120കിലോമീറ്റർ യാത്ര

ഒരു കൈ താങ്ങ്

കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ അമ്മയും പെണ്മക്കളും മാത്രമുള്ള ഒരു നിർദ്ദന കുടുംബത്തിലെ യുവതി.. ഒരു സ്വകാര്യ ഹോസ്പിറ്റലിലെ നേഴ്സ് ജോലി ചെയ്തു കൊണ്ടിരുന്ന അവർ അർബുദ ബാധയെ തുടർന്ന് ശരിക്കു ആഹാരം കഴിക്കാൻ ബുദ്ധിമുട്ടായ അവസ്ഥയിലായിരുന്നു. ഞങ്ങൾ അറിയുമ്പോൾ രണ്ടു തവണ കീമോ കഴിഞ്ഞു, ശരീരത്തിൽ വെള്ളം നിറയുന്ന അവസ്ഥ, പലവിധ ആസ്വസ്ഥതകൾ ഏക ആശ്രയമായ അമ്മയ്ക്കും പ്രഷർ കൂടി കൂലിപ്പണിക്ക് പോകാൻ പറ്റാത്ത അവസ്ഥ അത്തരമൊരു സാഹചര്യത്തിലാണ്

6 മാസം പ്രായമായ കുട്ടിയുടെ ചികിത്സ

ജനിച്ചത് മുതൽ അന്നനാളത്തിൽ വിഷമാവസ്ഥ ഉള്ള 6 മാസം പ്രായമായ കുട്ടിയുടെ ചികിത്സക്കു വേണ്ടി SES ട്രസ്റ്റ് 25000 രൂപയുടെ ചെക്ക് അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചു. ആ അമ്മയുടെ അഭ്യർത്ഥന മാനിച്ചു കൂടുതൽ വിവരങ്ങൾ എഴുതുന്നില്ല

ചെങ്ങളായിലെ യുവാവ്

ചെങ്ങളായി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മുപ്പത്തിയെട്ടു വയസുള്ള യുവാവ് കോവിഡിനു ശേഷം ബ്ലാക്ക് ഫംഗസ് വന്നു മംഗലാപുരം അഡ്മിറ്റ് ആയിരുന്നു .. ദിവസം  ഒരു ലക്ഷത്തിനു മുകളിൽ ആശുപത്രി ചെലവ് മാത്രം . നാട്ടുകാർ കൂട്ടിയാൽ കൂടാത്ത ഭാരം .. എല്ലാവരും അവരവരുടെ കഴിവിനാൽ പറ്റുന്നതും സഹായിച്ചു..ട്രുസ്ടിന്റെ പ്രാരംഭ നാളുകൾ ..ആ സമയത്താണ് നമ്മുടെ ട്രസ്റ്റ് ലേക്ക് സഹായ അഭ്യർത്ഥന വന്നത് . പെട്ടെന്ന് തന്നെ ഗ്രൂപ്പിന്റെ ചെറിയൊരു

രാധാമണിക്കൊരു കൈ താങ്ങ്

സംസാരിക്കാനോ എഴുന്നേൽക്കാനോ കഴിയാത്ത വിധം ദുരിതമനുഭവിച്ചുകൊണ്ടിരുന്ന രാധാമണി. ഭർത്താവ് ഒരു ബൈക്ക് അപകടത്തിൽ മരണപ്പെട്ടതോടെ ആ കുടുംബം തീർത്തും ആലംബമില്ലാതായി. മുന്നോട്ടുള്ള ജീവിതത്തിനോ ചികിത്സക്കോ മാർഗ്ഗമില്ലാതിരുന്ന അവരുടെ വേദനിപ്പിക്കുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറം ലോകം അറിഞ്ഞു. ഈ ട്രസ്റ്റിന്റെ അംഗമായ സിന്ധുവിൻ്റെ ബന്ധുകൂടിയായ രാധാമണിയുടെ സഹായത്തിനായി SES ൻ്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഒരു അഭ്യർത്ഥന വെക്കുകയും ഒരൊറ്റ മനസ്സോടെ ഏവരും കൈ ചേരുകയും ചെയ്തു. അവരാൽ കഴിയുന്നതും സുഹൃത്തുക്കളിൽ