Homeless

ജിംഷയെ പരിചയ പെടുന്നത് ഒരു ഫേസ് ബുക്ക് പോസ്റ്റിൽ ഇട്ട് കമൻ്റിലൂടെ ആണ്.

വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞൊരു പെൺകുട്ടി . രണ്ടു കുട്ടികളുടെ അമ്മയാണ്. ഭർത്താവ് ഒരു ക്രിമിനൽ സ്വഭാവമുള്ള ആളായത്കൊണ്ട് അവർ മുൻപേ വിവാഹ ബന്ധം വേർപെടുത്തി ഇരിക്കുന്ന വീട്ടമ്മ. ഭർത്താവിൻ്റെ പീഡനം കാരണം ആരോഗ്യസ്ഥിതി വളരെ മോശം ആയിരുന്നു.

വാടക വീട്ടിലായിരുന്നു താമസം, വാടകയുടെ കടം , കടകളിൽ കടം ഇതൊക്കെ കൊണ്ട് അവർ ജീവിക്കാൻ നന്നേ ബുദ്ധിമുട്ടി ഇരിക്കുന്ന സമയത്താണ് ഒരു സ്ത്രീപീഡനവുമായി ബന്ധപ്പെട്ട ഫേസ്ബുക് പോസ്റ്റിൽ ജിംഷ തൻ്റെ വിഷമങ്ങൾ കുറിച്ചത് ..ഞങ്ങൾ അതുകാണുകയും എങ്ങനെയെങ്കിലും സഹായിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു ..

അവരുടെ ഫോൺ നമ്പർ വാങ്ങി സംസാരിച്ചു, കാര്യങ്ങൾ കൂടുതൽ മനസിലാക്കാൻ തൃശൂർ പ്രവർത്തിക്കുന്ന ഇല എന്ന് സന്നദ്ധ സംഘടനയും ആയി ബന്ധപ്പെട്ട് കാര്യങ്ങൾ മനസിലാക്കി. ഞങ്ങൾ ചേർത്ത് വച്ച സഹായം ഇല വഴി അവരിൽ എത്തിച്ചു .. വേണ്ടുന്ന സഹായം ചെയ്തു കൊടുത്തു. ഇപ്പൊൾ കുടുംബം സന്തോഷമായി കഴിയുന്നു.