സംസാരിക്കാനോ എഴുന്നേൽക്കാനോ കഴിയാത്ത വിധം ദുരിതമനുഭവിച്ചുകൊണ്ടിരുന്ന രാധാമണി. ഭർത്താവ് ഒരു ബൈക്ക് അപകടത്തിൽ മരണപ്പെട്ടതോടെ ആ കുടുംബം തീർത്തും ആലംബമില്ലാതായി. മുന്നോട്ടുള്ള ജീവിതത്തിനോ ചികിത്സക്കോ മാർഗ്ഗമില്ലാതിരുന്ന അവരുടെ വേദനിപ്പിക്കുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറം ലോകം അറിഞ്ഞു.
ഈ ട്രസ്റ്റിന്റെ അംഗമായ സിന്ധുവിൻ്റെ ബന്ധുകൂടിയായ രാധാമണിയുടെ സഹായത്തിനായി SES ൻ്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഒരു അഭ്യർത്ഥന വെക്കുകയും ഒരൊറ്റ മനസ്സോടെ ഏവരും കൈ ചേരുകയും ചെയ്തു. അവരാൽ കഴിയുന്നതും സുഹൃത്തുക്കളിൽ നിന്ന് ശേഖരിച്ചതുമായ 2.15 ലക്ഷം തുക ആ കുടുംബത്തെ ഏല്പിക്കാനായത് ഇന്ന് ഈ ട്രസ്റ്റ് രൂപപ്പെടുന്നതിലേക്ക് നയിച്ച ആത്മവിശ്വാസത്തിൽ ഒന്നാണ്.