പട്ടുവം പഞ്ചായത്തിലെ കുഞ്ഞിമതിലകത്തുള്ള ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവ്. പെട്ടെന്ന് ജോലിക്കിടെ കുഴഞ്ഞു വീണു. കഴുത്തിനു താഴോട്ട് തളർന്നു പോയ യുവാവിന് വീട്ടിൽ വയസായ അസ്തമ രോഗിയായ അച്ഛനും അമ്മയും പഠിക്കുന്ന 2 കുട്ടികളും (ഇതിൽ മൂത്ത കുട്ടിക്ക് അപ്സ്‌മരത്തിന്റെ അസുഖവുമുണ്ട് ) ഭാര്യയും ഉണ്ട്.
കുടുംബത്തിന്റെ വരുമാനം പെട്ടെന്ന് നിലക്കുകയും, ചെക്കപ്, ടെസ്റ്റുകൾ, മരുന്നുകൾ, ഫിസിയോ തെറാപ്പി തുടങ്ങി ഹോസ്പിറ്റൽ ചെലവുകൾ വർദ്ധിക്കുകയും ചെയ്തപ്പോൾ ഭാര്യ ഒരു ഷോപ്പിൽ സെയിൽസ് ഗേൾ ആയി ജോലിക്ക് പോയി.. അത് കൊണ്ട് മരുന്നിനു പോലും തികയാത്ത അവസ്ഥയിൽ തെറാപ്പി നിർത്തിയ അവസരത്തിലാണ്.. നമ്മൾ അവരെക്കുറിച്ചു അറിയുന്നത്.. നേരിട്ടു ചെന്നു കണ്ടു ഒരു പ്രാവശ്യം ചെറിയൊരു സഹായം നൽകാം എന്ന് കരുതി പോയി.
പാതി വഴിയിൽ ആയ വീട് പണി, തളർന്നത് കൂടാതെ ഷുഗർ വന്നു കണ്ണിന്റെ കാഴ്ച യും പോയ അവസ്ഥ, തെറാപ്പി ചെയ്താൽ കാലക്രമേണ് നടക്കാൻ പറ്റുമെന്നു പറഞ്ഞു.. 20,000/- കൊടുത്തു തെറാപ്പി തുടങ്ങാൻ പറഞ്ഞു. പിന്നെയുള്ള മാസം തുടർചികിത്സക്ക് 10,000 കൊടുത്തു.. എല്ലാ മാസവും അത് തുടരാൻ തീരുമാനിച്ചു