ചെങ്ങളായി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മുപ്പത്തിയെട്ടു വയസുള്ള യുവാവ് കോവിഡിനു ശേഷം ബ്ലാക്ക് ഫംഗസ് വന്നു മംഗലാപുരം അഡ്മിറ്റ് ആയിരുന്നു ..
ദിവസം ഒരു ലക്ഷത്തിനു മുകളിൽ ആശുപത്രി ചെലവ് മാത്രം . നാട്ടുകാർ കൂട്ടിയാൽ കൂടാത്ത ഭാരം .. എല്ലാവരും അവരവരുടെ കഴിവിനാൽ പറ്റുന്നതും സഹായിച്ചു..ട്രുസ്ടിന്റെ പ്രാരംഭ നാളുകൾ ..ആ സമയത്താണ് നമ്മുടെ ട്രസ്റ്റ് ലേക്ക് സഹായ അഭ്യർത്ഥന വന്നത് . പെട്ടെന്ന് തന്നെ ഗ്രൂപ്പിന്റെ ചെറിയൊരു ഫണ്ട് രൂപീകരണവും ..പെട്ടെന്ന് തന്നെ അരലക്ഷത്തിനടുത്തായൊരു തുക കൊടുക്കുവാൻ പറ്റി.
ഒരു കണ്ണ് നഷ്ടപ്പെട്ട ബുദ്ധിമുട്ടു ഒഴിച്ച് , ബാക്കി വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ അയാൾ ഇപ്പോൾ കഴിഞ്ഞു വരുന്നു