കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ അമ്മയും പെണ്മക്കളും മാത്രമുള്ള ഒരു നിർദ്ദന കുടുംബത്തിലെ യുവതി.. ഒരു സ്വകാര്യ ഹോസ്പിറ്റലിലെ നേഴ്സ് ജോലി ചെയ്തു കൊണ്ടിരുന്ന അവർ അർബുദ ബാധയെ തുടർന്ന് ശരിക്കു ആഹാരം കഴിക്കാൻ ബുദ്ധിമുട്ടായ അവസ്ഥയിലായിരുന്നു.
ഞങ്ങൾ അറിയുമ്പോൾ രണ്ടു തവണ കീമോ കഴിഞ്ഞു, ശരീരത്തിൽ വെള്ളം നിറയുന്ന അവസ്ഥ, പലവിധ ആസ്വസ്ഥതകൾ ഏക ആശ്രയമായ അമ്മയ്ക്കും പ്രഷർ കൂടി കൂലിപ്പണിക്ക് പോകാൻ പറ്റാത്ത അവസ്ഥ അത്തരമൊരു സാഹചര്യത്തിലാണ് സഹായത്തിനു വേണ്ടി മറ്റു വഴികൾ തേടുന്നതായി അറിഞ്ഞത്..
അത്യാവശ്യം മനസിലാക്കി ഉടൻ തന്നെ കഴിയുന്ന സഹായം ലഭ്യമാക്കി. (ജനുവരി 20ന് അറിഞ്ഞു feb 10, നുള്ളിൽ സഹായമെത്തിച്ചു ). അത്യാവശ്യ സമയത്തു, തങ്ങൾ ആവശ്യപ്പെടാത്ത ഇടത്തു നിന്നും അറിയാത്ത കുറെ ആളുകൾ സഹായമെത്തിച്ചു എന്നത് ആ യുവതിക്കു ഒരു പാട് സന്തോഷത്തിനപ്പുറം തന്നെ കരുതലോടെ ചേർത്ത് പിടിക്കാൻ താനറിയാത്ത കുറെ സ്നേഹമുള്ളവർ ചുറ്റുമുണ്ടെന്ന തോന്നൽ ഉൾക്കരുത്തു ജനിപ്പിക്കാൻ സാധിച്ചു..
അതാണ് ഞങ്ങളുടെ മൂലധനവും ലാഭവും..
ഒരു പാട് നന്ദി പറഞ്ഞു അവർ ഞങ്ങൾ ഓരോരുത്തരോടും.. അവരുടെ ഒക്കെ പ്രാർത്ഥനയാണ് അടുത്ത ഒരു ആവശ്യക്കാരനിലേക്കുള്ള ഞങ്ങളുടെ പ്രയാണത്തിന്റെ ഊർജം