കടന്നപ്പള്ളി പഞ്ചായത്തിലെ നിർദ്ധന കുടുംബത്തിലെ.4പെണ്മക്കളിൽ ഇളയകുട്ടി. അച്ഛൻ മരിച്ചതിനാൽ അസുഖബാധിതയായ അമ്മയെ സഹായിക്കാൻ പെട്ടെന്ന് തൊഴിൽ കിട്ടുന്ന നഴ്സിംഗ് ജോലി തിരഞ്ഞെടുത്തു.
ജോലി ചെയ്യുന്നതിനിടയിൽ വന്ന തൊണ്ടവേദന കാര്യമാക്കാതെ കുടുംബത്തെ സഹായിക്കാൻ ജോലി തുടർന്ന്.ക്യാൻസർ ആണെന്നറിയുന്നത് വൈകിയാണ്..
മലബാർ ക്യാൻസർ care സെന്ററിലേ ചികിത്സ കുറെ കാലമായി തുടരുന്നു. കിട്ടുന്ന സഹായങ്ങൾ തീർന്നു വരുന്ന അവസ്ഥയിലാണ് അവരെ കുറിച്ച് അറിയുന്നത്. ചിത്സക്കായി 60 കിലോമീറ്ററോളം യാത്ര ചെയ്യണം തിരിച്ചും.120കിലോമീറ്റർ യാത്ര ടാക്സി വിളിച്ചു പോവാൻ പറ്റാത്ത സാമ്പത്തിക സ്ഥിതിയും,ബസ് ൽ പോകാൻ പറ്റാത്ത ആരോഗ്യ സ്ഥിതിയും നേരിൽ കണ്ടപ്പോൾ മനസിലായ അവസ്ഥയിൽ തത്ക്കാല സഹായമെന്ന നിലയിൽ 20000 രൂപ കൊടുത്തു. തുടർന്ന മാസങ്ങളിൽ 10,000 വീതം കൊടുക്കാനും തുടങ്ങി