ശ്രീകണ്ഠപുരം SES കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ ഞങ്ങൾ 25 വർഷത്തിന് ശേഷം വാട്സപ്പ് കൂട്ടായ്മയിലൂടെ കണ്ടു മുട്ടിയപ്പോൾ ഉരുതിരിഞ്ഞു വന്നൊരു ആശയമാണ് സാമ്പത്തികമായും, ശാരീരികമായും വളരെയധികം വെല്ലുവിളി നേരിടുന്നവർക്കു കഴിയും പോലെ കൈത്താങ്ങാവുക എന്നത്. ഒരു വർഷത്തെ ട്രസ്റ്റിന്റെ പ്രവർത്തനത്തിലൂടെ പന്ത്രണ്ടോളം കടുംബങ്ങൾക്ക് പത്ത് ലക്ഷത്തോളം രൂപയുടെ സഹായമെത്തിക്കാൻ നമ്മുടെ ട്രസ്റ്റിന് കഴിഞ്ഞു. അതിൽ കിടപ്പ് രോഗികൾ , മാറാരോഗം ബാധിച്ച ആളുകൾ എന്നിവർക്ക് എല്ലാ മാസവും ഒരു തുക അവരുടെ അക്കൗണ്ടിലേക് കൊടുക്കാൻ സാധിച്ചു, വിദ്യഭ്യാസ സഹായം, പാവപ്പെട്ട കുറച്ച് കുട്ടികൾക്ക് നൽകാൻ പറ്റി. അച്ഛൻ നഷ്ടപെട്ട മാറാരോഗമുള്ള അമ്മയുള്ള കുടുംബത്തിന് ഒരു കൈ താങ്ങാവാൻ പറ്റി. ഒരു അമ്മയും മകളും മാത്രമുള്ള കുടുംബത്തിന് ശുചി മുറി നിർമ്മാണത്തിൽ പങ്കാളി ആവാൻ സാധിച്ചു. ഭർത്താവ് ഉപേക്ഷിച്ചു സാമ്പത്തിക ബാധ്യത ഉള്ള ഒരു കുടുംബത്തിനെ പുനരധിവാസം ഉറപ്പാക്കാൻ ഈ കാലയളവിൽ നമ്മുടെ ട്രസ്റ്റിന്റെ പ്രവർത്തനത്തിലുടെ സാധിച്ചു. സ്കൂളുകളിൽ നോട്ട് ബുക്ക് വിതരണo ചെയ്യാൻ സാധിച്ചു. ഇനിയും മുന്നോട്ട് പോകാൻ എല്ലാ അദ്യുദയകാംഷികളുടെയും പ്രാർത്ഥനയും സഹായവും അഭ്യർത്ഥിക്കുന്നു..SES ട്രസ്റ്റ് ടീം
പ്രിയപ്പെട്ടവരെ, നിങ്ങളേയും ഞങ്ങളുടെ ഈ കൂട്ടായ്മയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. സാമ്പത്തികമായി ഞങ്ങളോടൊപ്പം സഹകരിക്കാനും ട്രസ്റ്റിൻ്റെ മറ്റ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും നിങ്ങളോരോരുത്തരുടെയും സഹകരണം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കട്ടെ.
പഠനത്തിന് സഹായിച്ച SES ട്രസ്റ്റിന് നന്ദി
ഓപ്പറേഷൻ ആവിശ്യത്തിന് തന്ന സാമ്പത്തിക സഹായം ഒരിക്കലും മറക്കില്ല
ഒരു സഹായവുമില്ലാതെ വലഞ്ഞിരിക്കുന്ന സമയത്ത് സഹായ ഹസ്തവുമായി വന്നതിന് നന്ദി